‘അമേരിക്കയിൽ ട്രംപ് , ഇനി പലിശ കുറയും, എല്ലാം കൊണ്ടും അനുകൂല സാഹചര്യം’; ലുലു ഓഹരിക്ക് 25 ഇരട്ടി അപേക്ഷകർ: യൂസഫലി

‘അമേരിക്കയിൽ ട്രംപ് , ഇനി പലിശ കുറയും, എല്ലാം കൊണ്ടും അനുകൂല സാഹചര്യം’; ലുലു ഓഹരിക്ക് 25 ഇരട്ടി അപേക്ഷകർ: യൂസഫലി

അബുദാബി∙ ഓഹരി വിൽപ്പനയിലൂടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 15000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട  ലുലു റീട്ടെയ്‌ലിന്റെ ഓഹരികൾക്കായി നിക്ഷേപകർ മാറ്റിവച്ചത് 3 ലക്ഷം കോടി രൂപ !. എം.എ. യൂസഫലി എന്ന സംരംഭകനിലും ലുലു എന്ന ബ്രാൻഡിലും ജിസിസി രാജ്യങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ നേർചിത്രമാണിത്.  82,000 പേരാണ്  ഓഹരികൾ ബുക്ക് ചെയ്തത് – 25 ഇരട്ടി ഓവർ സബ്സ്ക്രിപ്ഷൻ. അബുദാബി എക്സ്ചേഞ്ചിന്റെ ചരിത്രത്തിൽ ആദ്യമാണിത്. ആവശ്യക്കാർ ഏറിയതോടെ വിൽക്കാനുദ്ദേശിച്ച ഓഹരി വിഹിതം 25ൽ നിന്ന് 30 ശതമാനമായി ഉയർത്തി. ഏറ്റവും ഉയർന്ന തുകയായ 2.04 ദിർഹം വിലയായി നിശ്ചയിച്ചു.

Hrithwik

Leave a Reply

Your email address will not be published. Required fields are marked *