ഒടുവിൽ ആ കള്ളം പൊളിഞ്ഞു ചൈനീസ് അക്വേറിയത്തിലെ തിമിംഗല സ്രാവ് റോബോട്ട്,
അക്വേറിയത്തിലെ പ്രധാന ആകർഷണമായിരുന്നു ഈ “ഭീമൻ സ്രാവ്”. ഓരോ ദിവസവും സന്ദർശകരുടെ വലിയ സംഘം തന്നെ ഈ സ്രാവിനെ കാണാനായി എത്തിയിരുന്നു.
വ്യാജമായി മൃഗങ്ങളെ അവതരിപ്പിച്ച് സന്ദർശകരുടെ കണ്ണിൽ പൊടിയിടുന്നത് ചൈനയിലെ മൃഗശാലകളും അക്വേറിയങ്ങളുമായി ബന്ധപ്പെട്ട് സ്ഥിരമായി ഉയർന്നു കേൾക്കാറുള്ള ആരോപണമാണ്. നായ്ക്കളെ പ്രത്യേകതരം ചായം പൂശി പാണ്ടകളാക്കുക, ചെന്നായ്ക്കളെ വിദേശ പൂച്ചകളായി അവതരിപ്പിക്കുക തുടങ്ങിയ നിരവധി സംഭവങ്ങൾ വളരെക്കാലമായി ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെടാറുള്ളതാണ്. സമാനമായ മറ്റൊരു സംഭവം ഇപ്പോൾ ചൈനയിലെ ഒരു അക്വേറിയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്നത്