പുതിയ സംവിധാവുമായി ദുബായ് വിമാനത്താവളം.

പുതിയ സംവിധാവുമായി ദുബായ് വിമാനത്താവളം.

ദുബായ് പ്രത്യേകം കാത്തുനിൽക്കാതെ യാത്രക്കാരൻ വിമാനത്താവളത്തിലേക്കു കടക്കുമ്പോൾതന്നെ മുഖം സ്ക‌ാൻ ചെയ്ത‌ത്‌ നിമിഷങ്ങൾക്കകം യാത്രാനടപടികൾ പൂർത്തിയാക്കുന്ന സ്മാർട്ട് സേവനം ദുബായ് വിമാനത്താവളത്തിൽ ഉടൻ ആരംഭിക്കും. ജനറൽ ഡയറക്ട‌റേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സിലെ സ്മാർട്ട്
സർവീസസ് ഡപ്യൂട്ടി അസിസ്റ്റന്റ് ഡയറക്‌ടർ ലഫ്. കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസിയാണ് ദുബായ് ജൈറ്റകിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. ഭാവിയിലെ എമിഗ്രേഷൻ എന്ന പേരിലാണ് ബോർഡർലെസ് ട്രാവൽ സർവീസ് പ്രഖ്യാപിച്ചത്.
ഇതനുസരിച്ച് വിമാനയാത്രയ്ക്ക് പ്രിൻ്റ് ചെയ്‌ത പാസ്പോർട്ടോ ബോർഡിങ് പാസോ ദുബായിൽ നേരിട്ടു കാണിക്കേണ്ടിവരില്ല. വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് ബയോമെട്രിക് ഡേറ്റ റജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ എമിഗ്രേഷൻ കവാടത്തിലൂടെ സ്മാർട്ടായി നടന്നുപോകാം. ഇതിനിടെ സ്‌മാർട്ട് ഗേറ്റിൽ സ്ഥാപിച്ച നൂതന ക്യാമറ യാത്രക്കാരന്റെ മുഖം തിരിച്ചറിഞ്ഞ് പാസ്പോർട്ട്, വീസാ, ടിക്കറ്റ് തുടങ്ങിയ വിവരങ്ങൾ കംപ്യൂട്ടറിൽ ഒത്തുനോക്കി യാത്രാനുമതി നൽകും. എമിഗ്രേഷൻ ക്ലിയറൻസിനായി കാത്തുനിൽക്കുന്നതും ഒഴിവാക്കാം.

നിമിഷങ്ങൾക്കകം യാത്രാ നടപടികൾ പൂർത്തിയാക്കുന്ന ഈ സംവിധാനം യാത്ര കൂടുതൽ എളുപ്പമാക്കും. നവീന സാങ്കേതിക വിദ്യയിലൂടെ തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്നും പറഞ്ഞു.

പരീക്ഷണാടിസ്‌ഥാനത്തിൽ നിലവിൽ പ്രവർത്തിക്കുന്ന സംവിധാനം വിജയകരമാണ്.

Hrithwik

Leave a Reply

Your email address will not be published. Required fields are marked *