കണ്ണൂർ സർവ്വകലാശാല ബി.എഡ് പ്രവേശനം; അവസാന തിയ്യതി ഇന്ന്
കണ്ണൂർ സർവ്വകലാശാലയുടെ മാനന്തവാടി, ധർമ്മശാല കാമ്പസുകളിലെ ടീച്ചർ എഡ്യൂക്കേഷൻ സെൻ്ററുകളിൽ ആരംഭിക്കുന്ന രണ്ട് വർഷ ബി.എഡ്. പ്രോഗ്രാമുകളുടെ പുതിയ യൂണിറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ടീച്ചർ എഡ്യൂക്കേഷൻ സെൻ്റർ മാനന്തവാടിയിൽ കൊമേഴ്സ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ പ്രോഗ്രാമുകളും ടീച്ചർ എഡ്യൂക്കേഷൻ സെൻ്റർ ധർമ്മശാലയിൽ കൊമേഴ്സ്, ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, സംസ്കൃതം എന്നീ പ്രോഗ്രാമുകളുമാണ് ഉള്ളത്.