ആപ്പ് ഒളിംപിക്സ്

ആപ്പ് ഒളിംപിക്സ്

മികച്ച ആപ്ലിക്കേഷനുകൾ കണ്ടെത്താൻ ആപ്പ് ഒളിംപിക്സ് പ്രഖ്യാപിച്ച് യുഎഇ ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

ലോകത്തെവിടെ നിന്നും ഏത് പ്രായത്തിലുള്ളവർക്കും വ്യക്തിഗതമായോ ടീമുകളായോ മത്സരത്തിൽ പങ്കെടുക്കാം. മികച്ച യൂത്ത് ആപ്പ്, ഏറ്റവും ഫലപ്രദമായ ആപ്പ്, ഏറ്റവും നൂതനമായ ആപ്പ്, മികച്ച മൊബൈൽ ഗെയിമിങ് ആപ്പ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് മത്സരം.

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അടുത്ത മാസം 13ന് മുൻപായി പേരുകൾ റജിസ്റ്റർ ചെയ്യണം. ജേതാക്കൾക്ക് 5,50,000 ദിർഹമിന്‍റെ സമ്മാനങ്ങൾ ലഭിക്കും. കൂടാതെ 6 മാസത്തെ പരിശീലനവും നൽകും. 1000 ഇമറാത്തികൾക്ക് കോഡിങ്, ആപ്പ് വികസിപ്പിക്കൽ, ബിസിനസ് മാതൃക സൃഷ്ടിക്കൽ എന്നിവയ്ക്ക് ഇമാറാത്തി ട്രെയ്‌നിങ് അക്കാദമി വഴി പരിശീലനം നൽകും. അടുത്ത വർഷത്തോടെ ആപ്പ് ഡെവലപർമാരുടെ എണ്ണം മൂന്നിരട്ടിയാക്കുക എന്നതാണ് ലക്ഷ്യമെന്നും ഈ മേഖലയിലെ 100 ദേശീയ പദ്ധതികളെ പിന്തുണയ്ക്കുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.

ഒളിംപ്യൻ മൈൻഡ് സെറ്റ്’ എന്ന ഓൺലൈൻ പരിശീലന പരിപാടിയിലൂടെ ആപ്പിന്‍റെ പ്രാഥമിക രൂപം ഉണ്ടാക്കാൻ മത്സരാർഥികളെ സഹായിക്കുകയും ചെയ്യും. വിവരങ്ങൾക്ക്:https://createapps.ae/app-olympics

Hrithwik

Leave a Reply

Your email address will not be published. Required fields are marked *