രണ്ടാം വർഷ ബിരുദാനന്തര ബിരുദ, എം.ഫിൽ., പിഎച്ച്.ഡി. വിദ്യാർത്ഥികൾക്ക് ആസ്പയർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

രണ്ടാം വർഷ ബിരുദാനന്തര ബിരുദ, എം.ഫിൽ., പിഎച്ച്.ഡി. വിദ്യാർത്ഥികൾക്ക് ആസ്പയർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാർ വിദ്യാഭ്യാസവകുപ്പ് മുഖേന നൽകുന്ന റിസർച്ച് അവാർഡ് 2024- 2025-ന് (ആസ്പയർ സ്കോളർഷിപ്പ്) സർക്കാർ/എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എം.ഫിൽ., പിഎച്ച്.ഡി. വിദ്യാർഥികൾക്ക് ഒക്ടോബർ 26 വരെ അപേക്ഷിക്കാം.

സർക്കാർ/എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എം.ഫിൽ., പിഎച്ച്.ഡി. വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പിന് മാന്വൽ അപേക്ഷിക്കാം.

ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ, ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസസ് എന്നീ വിവിധ മേഖലകളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.

രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പ്രതിമാസം 8,000 രൂപ

എം.ഫിൽ. വിദ്യാർത്ഥികൾക്ക് പ്രതിമാസം 10,000 രൂപ

പിഎച്ച്.ഡി. വിദ്യാർത്ഥികൾക്ക് പ്രതിമാസം 12,000 രൂപ എന്നിങ്ങനെയാണ് സ്കോളർഷിപ്പ്തുക

കൂടുതൽ വിവരങ്ങൾക്ക്
https://dcescholarship.kerala.gov.in/he_notifn/he_indxnotfn.php?

Hrithwik

Leave a Reply

Your email address will not be published. Required fields are marked *