അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു, വീണ്ടും അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 3 ദിവസം വിവിധ ജില്ലകളിൽ ജാഗ്രത
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 17 വരെ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 17 വരെ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഇത് പ്രകാരം ഇന്ന് മുതൽ 3ദിവസം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിലും 16 ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 17 ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.