LBS നഴ്സിങ് പാരാമെഡിക്കൽ:
LBS നഴ്സിങ് പാരാമെഡിക്കൽ അടുത്ത സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ ഏഴാം തീയതി. പുതുതായി അനുവദിച്ച കോളേജുകളിലേക്ക് കോഴ്സുകളിലേക്കും ഇപ്പോൾ ഓപ്ഷൻ നൽകാവുന്നതാണ്.ഒക്ടോബർ മൂന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ ഓപ്ഷൻ രജിസ്ട്രേഷൻ സാധ്യമാണ്.നിലവിലുള്ള ഓപ്ഷൻസ് നിലനിൽക്കില്ല.എല്ലാ വിദ്യാർത്ഥികളും പുതുതായി ഓപ്ഷൻ രജിസ്ട്രേഷൻ നൽകേണ്ടതാണ്.സർക്കാർ കോളേജ് ഒഴികെയുള്ള കോളേജുകളിൽ നിലവിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾ NOC സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്. മിക്ക കോളേജുകളിലും ഇത് എൽ ബി എസ് വെബ്സൈറ്റിലെക്ക് കോളജുകൾ തന്നെ അപ്‌ലോഡ് ചെയ്തോളും. ഓപ്ഷൻ രജിസ്ട്രേഷൻ ചെയ്യേണ്ട ഫോമിൽ ഇത് കാണാൻ സാധിക്കും
മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ 07-10- 2024 നുള്ള സ്പെഷ്യൽ അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല.സർക്കാർ കോളേജ് ഒഴികെ കോളേജുകളിൽ അഡ്മിഷൻ നേടിയവർക്ക് NOC ആവശ്യമാണ്.NRI ക്വാട്ടക്കു ആവശ്യമുള്ള രേഖകൾ ഇല്ലാത്തവർ രജിസ്റ്റർ ചെയ്യുമ്പോൾ NRI ക്വാട്ട ഓപ്ഷൻസ് കൊടുക്കാതിരിക്കുവാൻ ശ്രദ്ധിക്കണം. പിന്നീട് ഇളവുകൾ അനുവദിക്കുന്നതല്ല.
അലോട്ട്മെന്റ് ലഭിച്ചു അഡ്മിഷൻ എടുക്കാതിരുന്നാൽ അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല.
എൻആർഐ ആവശ്യമായ ക്വാട്ട സീറ്റുകൾക്ക് രേഖകൾ യഥാർത്ഥ പകർപ്പുകൾ) (സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ സമയത്തു സമർപ്പിക്കണം.
SIMET ന്റെ NRI ക്വാട്ട യിൽ അലോട്ട്മെന്റ് ലഭിച്ചവർ അഡ്മ്‌മിഷനുവേണ്ടി റിപ്പോർട്ട് ചെയ്യേണ്ടത് SIMET Directorate, Pattoor, Thiruvananthapuram Office ൽ ആണ്.
CPAS School of Medical Education അലോട്ട്മെന്റ് ലഭിച്ചവർ റിപ്പോർട്ട് ചെയ്യേണ്ടത് School of Medical Education, Gandhinagar, kottayam office .