ജീവനക്കാർക്ക് ബെൻസടക്കം 3.5 കോടിയുടെ സമ്മാനം

ജീവനക്കാർക്ക് ബെൻസടക്കം 3.5 കോടിയുടെ സമ്മാനം

ആഘോഷാവസരങ്ങളിൽ ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്നതിൽ സന്തോഷം കണ്ടെത്തുന്ന തൊഴിലുടമകളുടെ കൂട്ടത്തിലേക്കു ഇതാ ഒരു കമ്പനിയുടമ കൂടി. ചെന്നൈയിലുള്ള ഒരു സ്വകാര്യ കമ്പനിയുടെ തലവനാണ് നവരാത്രി, ദസറ ആഘോഷങ്ങൾ കൂടുതൽ തിളക്കമുള്ളതാക്കാൻ തന്റെ ജീവനക്കാർക്ക് കാറുകളും ബൈക്കുകളും സമ്മാനമായി നൽകിയത്. ടീം ഡീറ്റൈലിങ് സൊല്യൂഷൻസ് എന്ന കമ്പനിയാണ് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി തന്റെ ജീവനക്കാരുടെ മനസുനിറച്ചത്. കമ്പനിയിൽ പത്തു വർഷമോ അതിലധികമോ പൂർത്തിയാക്കിയവർക്ക് കാറുകളും 7 വർഷത്തിലേറെ ജോലി ചെയ്തവർക്ക് ബൈക്കും സമ്മാനമായി നൽകുകയായിരുന്നു.

ഹ്യുണ്ടേയ് ക്രേറ്റ, ബെൻസ് സിഎൽഎ, കിയ കാരൻസ്, കിയ സെൽറ്റോസ്, എക്സ്‌യുവി 300, ടൊയോട്ട ഹൈറൈഡർ, ടൊയോട്ട ഇന്നോവ ഹൈക്രോസ്, സ്കോഡ കുഷാക്, ഹ്യുണ്ടേയ് ഐ20, മാരുതി ഫ്രോങ്‌സ്, എക്സ്എൽ 6, എർട്ടിഗ, സ്ലാവിയ, സ്വിഫ്റ്റ്, ടാറ്റ നെക്സോൺ, ടൊയോട്ട ഗ്ലാൻസ, മാരുതി ബലേനോ, ഹ്യുണ്ടേയ് എക്സ്റ്റർ, കിയ സോണറ്റ്, എക്സ്‍യുവി 400, ടിവിഎസ് ജൂപ്പിറ്റർ, സുസുകി ആക്സസ്, റോയൽ എൻഫീൽഡ് ഹണ്ടർ, റോയൽ എൻഫീല്‍ഡ് സ്റ്റാന്റേർഡ് തുടങ്ങി 28 കാറുകളും 29 ബൈക്കുകളുമാണ് കമ്പനി ഉടമ ശ്രീധർ കണ്ണൻ ജീവനക്കാർക്കു സമ്മാനിച്ചത്. ഏകദേശം 3.5 കോടി രൂപയാണ് ഇതിനായി സ്ഥാപനയുടമ ചെലവഴിച്ചത്.

25 വർഷം മുൻപ് നാലു ജീവനക്കാരുമായി ആരംഭിച്ച സ്ഥാപനത്തിൽ ഇന്ന് 180 ലേറെ പേർ ജോലി ചെയ്യുന്നുണ്ട്. ആയുധ പൂജ ചടങ്ങുകൾക്ക് ജീവനക്കാരെയും കുടുംബാംഗങ്ങളെയും ക്ഷണിച്ച് വളരെ അപ്രതീക്ഷിതമായാണ് കാറുകളും ബൈക്കുകളും നൽകിയത്. തന്റെ ജീവനക്കാരുടെ സന്തോഷത്തിനു പ്രാധാന്യം നൽകുന്ന ആ കമ്പനിയുടമയ്ക്കു സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കയ്യടിയാണ്. ടീം ഡീറ്റൈലിങ് സൊല്യൂഷൻസിലെ ജീവനക്കാരുടെ വിവാഹ സമയത്തും കമ്പനി മാനേജ്മെന്റ് ഒരു ലക്ഷം രൂപയും ഉപഹാരങ്ങളും നൽകാറുമുണ്ട്

Hrithwik

Leave a Reply

Your email address will not be published. Required fields are marked *