ഗംഭീർ സഞ്ജുവിന്റെ ഫാൻ, മുൻപ് സഞ്ജുവിന്റെ മികച്ച പ്രകടനങ്ങളെ ട്വീറ്റ് ചെയ്ത് അഭിനന്ദിച്ചിരുന്നു :ആകാശ് ചോപ്ര
സഞ്ജു സാംസണിന്റെ ആരാധകനായിരുന്നു ഇപ്പോഴത്തെ പരിശീലകൻ ഗൗതം ഗംഭീർ എന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്ററല്ല, യുവ ബാറ്റർ തന്നെയാണെന്ന് മുൻപ് ഗംഭീർ ട്വീറ്റ് ചെയ്ത കാര്യം ചോപ ഓർമിപ്പിച്ചു. സഞ്ജുവിന്റെ മികച്ച പ്രകടനങ്ങൾക്ക് ട്വീറ്റ് ചെയ്യുന്ന രീതി അന്ന് ഗംഭീറിനുണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ ബാറ്റിങ് പ്രകടനം നോക്കിയാൽ, ഗംഭീർ ഇപ്പോഴും സഞ്ജുവിന്റെ ആരാധകനായിരിക്കുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
“നമുക്ക് സഞ്ജു സാംസൺ എന്ന പ്രതിഭാസത്തെക്കുറിച്ച് സംസാരിക്കാം. ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ മാത്രമല്ല, യുവതാരം കൂടിയാണ് സഞ്ജു സാംസൺ എന്ന് ഏതാനും വർഷം മുൻപ് ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തിരുന്നു. ഒരിക്കൽ ഞാൻ സഞ്ജുവുമായി അഭിമുഖം നടത്തുമ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടി. ഗൗതം ഗംഭീറിനെക്കൊണ്ട് ട്വീറ്റ് ചെയ്യിക്കുക എന്നതായിരിക്കണം സഞ്ജുവിൻറെ ലക്ഷ്യമെന്നും പറഞ്ഞു.
ഗംഭീർ ഒരു സഞ്ജു ആരാധകനാണെന്നും കൂട്ടി ചേർത്തു