സ്റ്റേറ്റ് കാര്യേജ് ബസ്സുകളിലെ സീറ്റ് സംവരണങ്ങൾ.
ഒരു സ്റ്റേറ്റ് കാര്യേജ് ബസ്സുകളുടെ സീറ്റിങ് കപ്പാസിറ്റി എന്നത് കണ്ടക്ടർ, ഡ്രൈവറിന്റെയും സീറ്റ് ഉൾപെടെയാണ്.അത് കൊണ്ട് തന്നെ രണ്ടു സീറ്റുകൾ ഒഴിവാക്കിയാണ് കണക്ക്.
1.സ്ത്രീകൾക്ക്,25%ശതമാനം
കേരളമോട്ടോർ വെഹിക്കിൾ
റൂൾ 269 [5] .ഇതിൽ ഒരു സീറ്റ്5% ഗർഭണികൾക്കും ഉള്ളതാണ്.(KMVR 269[10a])
2.ഭിന്നശേഷിക്കാർ,(കാഴ്ച ഇല്ലാത്തവർ ഉൾപ്പടെ )5%ശതമാനം (KMVR [10])
3.മുതിർന്നപൗരൻ/പൗരന്മാർ, 20%(10വീതം)
(KMVR 269[9].
NB:ലിമിറ്റഡ് സ്റ്റോപ്പ്, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി എന്നിവക്ക് മുകളിൽ പറഞ്ഞ മുതിർന്ന പൗരന്മാർക്ക് 5%ശതമാനം ആണ് സംവരണം
ഓൺലൈൻ റിസർവേഷൻ ഉള്ള ബസുകൾക്ക് ഇത് ബാധകമല്ല.
4.അമ്മയും കുഞ്ഞും,(കുട്ടിക്ക് 3yrs below)
5%ശതമാനം, പരമാവധി 2സീറ്റ് (ഓൺലൈൻ റിസർവേഷൻ ബസുകൾക്ക് ബാധകമല്ല )KMVR269 [10a]
സംവരണസീറ്റിൽ അത്തരക്കാർ ഇല്ലാത്ത സമയത്ത് ഇരിക്കുന്നത് കുഴപ്പമില്ല. എപ്പോഴാണോ അത്തരം വിഭാഗക്കാർ വരുന്നത് അപ്പോൾ സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടതും ഈ കാര്യം കണ്ടക്ടർ
ഉറപ്പാക്കേണ്ടതുമാണ്