നാല് പുതിയ ആപ്പിൾ സ്റ്റോറുകള്‍ ഇന്ത്യയിൽ വരുന്നു
ആപ്പിള്‍ ഉല്‍പ്പന്നങ്ങളോട് ഇന്ത്യക്കാര്‍ കാണിക്കുന്ന ഉത്സാഹത്തില്‍ സന്തുഷ്ടിയറിയിച്ച് ആപ്പിള്‍ മേധാവി ടിം കുക്ക് ‘ഇന്ത്യയില്‍ നിന്ന് റെക്കോർഡ് വരുമാനം ലഭിച്ചതാണ് കുക്കിന് ആഹ്ലാദം പകര്‍ന്നിരിക്കുന്നത്. ഇന്ത്യയിലേക്ക് നാല് പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ വരുന്നു എന്ന പ്രഖ്യാപനവും ഈ സന്ദര്‍ഭത്തില്‍ കുക്ക് നടത്തി. ആപ്പിളിന് ഈ വര്‍ഷം ഇതുവരെ 94.9 ബില്ല്യന്‍ ഡോളര്‍ വരുമാനം ലഭിച്ചു.
ഐഫോണ്‍ വില്‍പന ലോകത്തെ എല്ലാ മേഖലകളിലും ഈ കാലയളവില്‍ വർധിച്ചു. ആപ്പിള്‍ സര്‍വീസസ് വിഭാഗത്തിന് സര്‍വകാല റെക്കോർഡ് വരുമാനമാണ് കാലയളവില്‍ ഉണ്ടായിരിക്കുന്നെന്നും കുക്ക് പറഞ്ഞു. ഒക്ടോബര്‍ 28ന് പുറത്തിറക്കിയ ആപ്പിള്‍ ഇന്റലിജന്‍സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിസംബറില്‍ കൂടുതല്‍ എഐ ഫീച്ചറുകള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കൂടുതല്‍ കരുത്തുറ്റ റൈറ്റിങ് ടൂള്‍സ്, വിഷ്വല്‍ ഇന്റലിജന്‍സ് തുടങ്ങിയവ പ്രതീക്ഷിക്കാമെന്ന സൂചനയും കുക്ക് നൽകി.