ഏർലി വോട്ടിങ് പോളിങ് റെക്കോർഡുകൾ ട്രംപിന്റെ വിജയത്തിന് വഴിയൊരുക്കും
തിരഞ്ഞെടുപ്പിലെ പ്രധാന സംസ്ഥഥാനങ്ങളിൽ ഏർലി വോട്ടിങ് പോളിങ് റെക്കോർഡുകൾ തകർക്കുകയും റിപ്പബ്ലിക്കൻ വോട്ടർമാർ വലിയൊരു വിഭാഗം വോട്ടുചെയ്യാൻ കൂട്ടമായി എത്തുകയും ചെയുന്നത്, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിജയത്തിന് വഴിയൊരുക്കുമെന്ന് മുതിർന്ന രാഷ്ട്രീയ പത്രപ്രവർത്തകൻ മാർക്ക് ഹാൽപെറിൻ അഭിപ്രായപ്പെടുന്നു.ഏർലി വോട്ടിങ്ങിൽ, പ്രത്യേകിച്ച് നെവാഡ, നോർത്ത് കാരോലൈന തുടങ്ങിയ സംസ്ഥനങ്ങളിൽ റിപ്പബ്ലിക്കൻ ഡെമോക്രാറ്റുകളെക്കാൾ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഡാറ്റ ഭാഗികമായി മനസ്സിലാക്കാൻ കഴിയുന്ന സംസ്ഥാനങ്ങളിൽ ഈ സംഖ്യകൾ നിലനിൽക്കുകയാണെങ്കിൽ, തിരഞ്ഞെടുപ്പ് ദിവസം ഡൊണൾഡ് ട്രംപ് വിജയിക്കുമെന്ന് ഞങ്ങൾക്കറിയാം അദ്ദേഹം കൂട്ടിച്ചേർത്തു.