ബഹിരാകാശ രഹസ്യങ്ങൾ ചോർത്തുന്നു ആരോപണവുമായി ചൈന.

ബഹിരാകാശ രഹസ്യങ്ങൾ ചോർത്തുന്നു ആരോപണവുമായി ചൈന.

രാജ്യത്തെ
ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങൾ മോഷ്ടിക്കാൻ വിദേശ ചാരസംഘടനകൾ ശ്രമിക്കുന്നെന്ന ആരോപണവുമായി ചൈന. ഇതു ബഹിരാകാശ രംഗത്തെ കിടമത്സരം രൂക്ഷമാക്കുമെന്നും പുതിയ പോരാട്ടമുഖം രൂപപ്പെടുമെന്നും ആശങ്കയുണ്ട്. ബഹിരാകാശ സുരക്ഷ ഉറപ്പാക്കൽ ചൈനയുടെ ഭാവി നിലനിൽപ്പിനും വികസനത്തിനുമുള്ള സുപ്രധാന തന്ത്രമായി മാറിയിരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ മന്ത്രാലയം അറിയിച്ചു.

“സമീപ വർഷങ്ങളിൽ, ചില പാശ്ചാത്യ രാജ്യങ്ങൾ ‘ബഹിരാകാശസൈന്യം’ രൂപീകരിച്ചു ബഹിരാകാശ ആക്രമണശേഷി വികസിപ്പിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ പ്രധാന എതിരാളിയായി ചൈനയെ ഇവർ കണക്കാക്കുന്നു. വിദേശ ചാരസംഘടനകൾ അതീവ കൃത്യതയുള്ള ഉപഗ്രഹങ്ങൾ വഴി ചൈനയ്ക്കെതിരെ വിദൂരനിരീക്ഷണം നടത്തുന്നുണ്ട്. ഇങ്ങനെ ബഹിരാകാശത്തുനിന്നു ചൈനയുടെ രഹസ്യങ്ങൾ നിരീക്ഷിക്കാനും മോഷ്ടിക്കാനും അവർ ശ്രമിക്കുന്നു”- ഏതെങ്കിലും രാജ്യങ്ങളുടെ പേര് പരാമർശിക്കാതെ ചൈന ആരോപിച്ചു.

വിഭവങ്ങൾക്കായുള്ള മത്സരം “അങ്ങേയറ്റം രൂക്ഷമാകുകയാണ്’ എന്നും നിരീക്ഷണമുണ്ട്. 2030ഓടെ ചന്ദ്രനിൽ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ ഇറക്കുകയാണു ചൈനയുടെ ലക്ഷ്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 2035ൽ ‘ബേസിക് സ്‌റ്റേഷനും’ 2045ഓടെ ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയവും നിർമിക്കാനും പദ്ധതിയുണ്ട്.

Hrithwik

Leave a Reply

Your email address will not be published. Required fields are marked *