ദുബായിൽ വ്യോമയാന മേഖലയിൽ 1.85 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ
ദുബായി വ്യോമയാന മേഖലാ സ്ഥാപനങ്ങൾ എന്നിവ 2030നകം ഏകദേശം 24,000 നേരിട്ടുള്ള പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Image Credits: Santiaga/Istockphoto.com
ആറ്
വർഷത്തിനകം ദുബായിലെ വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്സും പുറത്തിറക്കിയ പത്രക്കുറിപ്പിൽ അവകാശപെട്ടു. ഇതോടെ വ്യോമയാനവുമായി ബന്ധപ്പെട്ട് യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 ആയി ഉയരും. നിലവിൽ ഏകദേശം 6,31,000 പേർ വ്യോമയാന സംബന്ധമായ ജോലികളിൽ വ്യാപൃതരാണ്. ഇത് ദുബായിലെ അഞ്ചിൽ ഒരാൾക്ക് തുല്യമാണെന്നും അറിയിച്ചു.