യൂട്യൂബ് ഷോർട്സുകൾ ഇനി 3 മിനുട്ട്; പുതിയ അപ്ഡേഷനുവായി യൂട്യൂബ്

യൂട്യൂബ് ഷോർട്സുകൾ ഇനി 3 മിനുട്ട്; പുതിയ അപ്ഡേഷനുവായി യൂട്യൂബ്

ഷോർട്സുകളുടെ ദൈർഘ്യം ഒരുമിനുട്ടിൽ നിന്നും മൂന്നുമിനുട്ടിലേക്ക് വർധിപ്പിച്ച് യൂട്യൂബ്. 2024 ഒക്ടോബർ 15 മുതൽ യുട്യൂബിൽ മൂന്ന് മിനിട്ട് വരെ ദൈർഘ്യമുള്ള ഷോർട്ട്സ് അപ്ലോഡ് ചെയ്യാനാകുന്നുണ്ട്.

മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള വെർട്ടിക്കലോ ഹൊറിസോണ്ടലോ ആയ ഏത് വീഡിയോയും ഷോർട്‌സായാണ് യൂട്യൂബിൽ കാണിക്കുക. നിരവധി സബ്സ്ക്രൈബേഴ്‌സ് പല തവണ ആവശ്യപ്പെട്ട ഫീച്ചറാണ് ഇതെന്ന് കമ്പനി ബ്ലോഗിൽ പറയുന്നു.
ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം ഫീഡ് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന അപ്ഡേഷനും കമ്പനി ലഭ്യമാക്കുന്നുണ്ട്.

യുട്യൂബ് ഷോർട്ട്സിലേക്ക് ഗൂഗിൾ ഡീപ് മൈൻഡിൻ്റെ വീഡിയോ ജനറേറ്റിംഗ് മോഡലായ വീയോ എത്തുമെന്നും കമ്പനി ഉറപ്പുനൽകുന്നു. ഇതുവഴി വിഡിയോ ക്ലിപ്പുകളും ഇമേജിനറി ബാക്ക്ഗ്രൗണ്ടും ഉപയോഗിച്ച് വ്യത്യസ്ത‌മായ ഷോർട്‌സുണ്ടാക്കാൻ കഴിയും.

Hrithwik

Leave a Reply

Your email address will not be published. Required fields are marked *