ടിക്കറ്റ് റിസർവേഷൻ രണ്ട് മാസം മുൻപ് മാത്രം…… പുതിയ നിയമവുമായി റെയിൽവേ മന്ത്രാലയം

ടിക്കറ്റ് റിസർവേഷൻ രണ്ട് മാസം മുൻപ് മാത്രം…… പുതിയ നിയമവുമായി റെയിൽവേ മന്ത്രാലയം

രാജ്യത്തെ റെയിൽവേ ടിക്കറ്റ് റിസർവേഷൻ നിയമത്തിൽ മാറ്റം വരുത്തി റെയിൽവേ. യാത്രാ തീയതിക്ക് 60 ദിവസങ്ങൾക്ക് മുൻപ് മാത്രമേ ഇനിമുതൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ. 120 ദിവസമായിരുന്നു ഇതുവരെ നിലവിലുണ്ടായിരുന്നത്. നവംബർ ഒന്ന് മുതൽ പരിഷ്കരിച്ച നിയമം പ്രാബല്യത്തിലാകും.

പെട്ടെന്ന് യാത്രകൾ തീരുമാനിക്കുന്നവരെ കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നും യാത്രക്കാർക്ക് പരമാവധി സൗകര്യപ്രദമായ യാത്രാനുഭവം നൽകാനാണ് ലക്ഷ്യമെന്നും നയം വ്യക്തമാക്കി റെയിൽവേ അറിയിച്ചു. ഒക്ടോബർ 31 വരെ മുൻകൂർ ബുക്ക് ചെയ്‌ത ടിക്കറ്റുകൾക്ക് പുതിയ നയം ബാധകമല്ല.
പകൽസമയത്തോടുന്ന താജ് എക്സ്പ്രസ്, ഗോംതി എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളുടെ കാര്യത്തിലും വിദേശികൾക്കുള്ള 365 ദിവസത്തെ ബുക്കിങെന്ന നയത്തിലും മാറ്റം വരുത്തിയിട്ടില്ലെന്നും റെയിൽവേ അറിയിച്ചു.

റെയിൽവേയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി എഐ കുടി പ്രയോജനപ്പെടുത്തുമെന്നും റെയിൽവേ വ്യക്തമാക്കി. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് തന്നെ കൺഫേം സാധ്യതകളെ കുറിച്ചറിയാൻ എഐ മോഡൽ യാത്രക്കാരെ സഹായിക്കുമെന്നും ഇതിനനുസരിച്ച് യാത്ര ക്രമീകരിക്കാനാകുമെന്നും റെയിൽവേ പറയുന്നു.

Hrithwik

Leave a Reply

Your email address will not be published. Required fields are marked *